ആലുവ: ലോകജനതയ്ക്ക് അനുഗ്രഹമായി പിറവിയെടുത്ത പരിശുദ്ധ പ്രവാചക തിരുമേനിയുടെ ജന്മദിനം പ്രകീർത്തനങ്ങളിലും ജാഥകളിലും ഒതുക്കാതെ ആത്മാവിൽ ചേർത്തുവയ്ക്കണമെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷധികാരി ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു. ആലുവ ജീലാനി ശരീഫിൽ മീലാദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രവാചകസ്നേഹംപോലെ പ്രവാചകപ്രഭയ്ക്കും ജാതിയോ മതമോ വർഗമോ വർണമോ ഭാഷയോ ദേശമോ ഒന്നുമില്ല. തിരുപ്രകാശം ലഭിക്കണമെന്ന ആഗ്രഹവും ഹൃദയശുദ്ധിയും മാത്രമാണ് നിബന്ധനകളെന്നും അദ്ദേഹം പറഞ്ഞു.