വൈപ്പിൻ: പള്ളിപ്പുറം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി. ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനത്ത് നിന്നാരംഭിച്ച റാലി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് ഹാളിൽ എക്‌സൈസ് ഓഫീസർ രതീഷ്‌കുമാർ ബോധവത്കരണ ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ, മെമ്പർമാരായ ഷീല ഗോപി, ലീമ, ലിജി, പോൾസൺ, ആശ, നിഷ, പ്രസീത എന്നിവർ പങ്കെടുത്തു.