കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷകമ്മിറ്റിയുടെ സ്വാഗതസംഘം സമാപനയോഗം ചേർന്നു. സ്വാഗതസംഘം രക്ഷാധികാരി മുൻസെക്രട്ടറി സി.ഇ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.സി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നത്തുനാട് യൂണിയൻ സൈബർസേനയുടെ നേതൃത്വത്തിൽ നടത്തിയ എന്റെ പീതാംബരം എന്റെ അഭിമാനം എന്ന ഫോട്ടോഷൂട്ട് മത്സരത്തിൽ ശാഖാതലത്തിൽ ഒന്നാംസ്ഥാവും യൂണിയൻ തലത്തിൽ മൂന്നാംസ്ഥാനവും നേടിയ ജാൻവി സനുവിനെ സൈബർസേന ജില്ലാകമ്മിറ്റി അംഗം വി.എസ്. വേലു മെമന്റോ നൽകി ആദരിച്ചു. ശാഖാതലത്തിൽ രണ്ടാം സ്ഥാനവും യൂണിയൻ തലത്തിൽ അഞ്ചാംസ്ഥാനവും ലഭിച്ച അനിതാ ബിജുവിനെ വനിതാസംഘം ആദരിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ മികച്ച അടുക്കളത്തോട്ടം കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശിവൻ മേതലയ്ക്ക് ശാഖയുടെ സ്നേഹോപഹാരം സമ്മാനിച്ചു.
വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരിസംഘം പ്രവർത്തകർ, ശാഖാകമ്മിറ്റി അംഗങ്ങൾ, ജയന്തി ആഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.ജി. ദാസ് സംസാരിച്ചു.