പള്ളുരുത്തി: കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. ടി.പി.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ സ്വരാജ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തകനായ കെ.ആർ.മോഹനനെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർമാരായ പി.എസ്.വിജു, അഭിലാഷ് തോപ്പിൽ, മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം, സലീം ഷുക്കൂർ, ഷംസു യാക്കൂബ്, ബിജു പത്മനാഭൻ എന്നിവർ സംസാരിച്ചു.