മരട്: നഗരസഭാ ഈസ്റ്റ് ,വെസ്റ്റ് കുടുംബശ്രീകളുടെ സംയുക്താഭിമുഖ്യത്തിൽ മരടിൽ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ബാലസഭയുടെ മാരത്തൺ സംഘടിപ്പിച്ചു. ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ അനില സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി ഷാജി, ചന്ദ്രകലാധരൻ, കൗൺസിലർ ജയ ജോസഫ്, വിനീത, ഹിമ, ആർ.പി.സംഗീത, എ.ഹുസൈൻ, നിമിഷ എന്നിവർ സംസാരിച്ചു. അഡ്വ.സനിൽ കുഞ്ഞച്ചൻ ബാലസഭാ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.