aroor
ആറൂ‌‌ർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മീങ്കുന്നം സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടന്ന വയോജനവേദി രൂപീകരണ യോഗത്തിൽ ഫാ. ജോർജ് വടക്കേൽ ലഹരിവിരുദ്ധസന്ദേശം നൽകുന്നു

മൂവാറ്റുപുഴ: ആറൂ‌‌ർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ലഹരിവിരുദ്ധ സന്ദേശറാലിയും തെരുവുനാടകവും വയോജനവേദി രൂപീകരണവും നടത്തി. സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ ഫാ. ജോർജ് വടക്കേൽ ലഹരിവിരുദ്ധസന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി പോൾ സ്വാഗതം പറഞ്ഞു. വയോജനവേദിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് മെമ്പർമാരായ ജാനസി മാത്യു, വിഷ്ണു ബാബു, വനിതാവേദി ചെയർപേഴ്സൺ റാണി ജോൺ, പ്രസിഡന്റ് എൽബി ജിബിൻ, സെക്രട്ടറി ടീന ബിബീഷ്, ബാലവേദി പ്രസിഡന്റ് വിനസി വിൽസൻ, സെക്രട്ടറി എലിൻ സെറാ ബീബീഷ് എന്നിവർ സംസാരിച്ചു.