മൂവാറ്റുപുഴ: ചലച്ചിത്ര സംവിധായകൻ വിനയന് സ്വീകരണവും മെഗാഷോയും നടത്തുന്നതിനുള്ള സ്വാഗതസംഘം ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം സി.ഡി. സുകുമാരനാണ് പ്രോഗ്രാം ഡയറക്ടർ. മെഗാ ഷോയുടെ ടിക്കറ്റ് വി.എം. നവാസ് വലിയപറമ്പിൽ എൻ.കെ. രാജൻ ബാബുവിൽനിന്ന് ഏറ്റുവാങ്ങി, ലോഗോപ്രകാശനം മുഹമ്മദ് പുഴക്കര, അത്തിമറ്റം സുകുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. അസീസ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
ടി.ജി. വിജയൻ, പി.പി. ബഷീർ, ബേബി പുളിക്കൻ, കൗൺസിലർ അമൽ ബാബു, ജോസ് കുര്യാക്കോസ്, രാജേഷ് മംഗലത്ത്, സി.ഡി .സുകുമാരൻ എന്നിവർ സംസാരിച്ചു. 28ന് വൈകിട്ട് 6ന് മൂവാറ്റുപുഴ ടൗൺഹാളിലാണ് പരിപാടി.