മൂവാറ്റുപുഴ: ചെറുപുഷ്പമിഷൻലീഗ് കോതമംഗലം രൂപത കലോത്സവം നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. എട്ട് മേഖലകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ടത്തിൽ മൂവാറ്റുപുഴ ഒന്നും മുതലക്കോടം രണ്ടും തൊടുപുഴ മൂന്നും സ്ഥാനം കരസ്ഥമാക്കി. രൂപത സാഹിത്യമത്സരത്തിൽ കോതമംഗലം മേഖല ഒന്നും കാളിയാർ മേഖല രണ്ടും കരിമണ്ണൂർ മേഖല മൂന്നും സ്ഥാനം നേടി. രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ,പ്രസിഡന്റ് ഡെൺസൺ ഡോമിനിക്, സെക്രട്ടറി എബിൻ സിബി എന്നിവർ നേതൃത്വം നൽകി.