ullas
ഓൾ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ പഠിതാക്കളുടെ ഓൺലൈൻ സർവേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സുനിത എന്ന പഠിതാവിന്റെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഓൾ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ പഠിതാക്കളുടെ ഓൺലൈൻ സർവേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തിലെ ചെങ്ങറ കോളനിയിൽ സുനിത എന്ന പഠിതാവിന്റെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. രാധാകൃഷ്ണൻ, സിബിൾ സാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെഫാൻ വി .എസ്, പ്രേരക്മാരായ മാസി മാത്യു, സുജാത കെ.കെ, ജെയ്സമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തു.