തൃപ്പൂണിത്തുറ: കേരള വണിക വൈശ്യ സംഘം എറണാകുളം കമ്മിറ്റിയും തൃപ്പൂണിത്തുറ ശാഖയും സംയുക്തമായി നടത്തിയ സാംസ്കാരിക സമ്മേളനം കൗൺസിലർ രൂപ രാജു ഉദ്ഘാടനം ചെയ്തു. കെ.വി.വി.എസ് ജില്ലാ പ്രസിഡന്റ് രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ വിശിഷ്ടാതിഥിയായി. റിട്ട.പ്രൊഫ.ലക്ഷ്മിക്കുട്ടി, മധുസൂദനൻ ചെട്ടിയാർ, എ.എം.വിനോദ്, സി.ജി. സന്തോഷ്, ടി.കെ.രാജപ്പൻ ചെട്ടിയാർ, പി.വി. സുരേഷ്, കെ.എസ്. കണ്ണൻ, ഹരീഷ്, ജയൻ, വി.സി. മധുകുമാർ എന്നിവർ പങ്കെടുത്തു.