കോലഞ്ചേരി: കോലഞ്ചേരി റെഡ്ക്രോസ് യൂണിറ്റ് അംഗങ്ങളെ പൂതൃക്ക പഞ്ചായത്ത് ആദരിച്ചു. കൊവിഡ് കാലത്തെ വിവിധ സന്നദ്ധപ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് ആദരം. കൊവിഡ് പോരാളികൾക്കും വിവിധ കൊവിഡ് കെയർ സെന്ററുകൾക്കും ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, മാസ്‌ക്, സാനിറ്റൈസർ, വിവിധ ഇടങ്ങളിൽ ശുദ്ധജല ടാപ്പുകൾ, കൊവിഡ് ബാധിതരായ ആളുകൾക്ക് ഭക്ഷണംനൽകൽ, മൃഗങ്ങൾക്കുള്ള ഭക്ഷണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്.
പഞ്ചായത്ത്പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ രഞ്ജിത്ത് പോൾ, ഡോ. ജിൽസ് എം. ജോർജ്, ജെയിംസ് പാറേക്കാട്ടിൽ, എവിൻ ടി. ജേക്കബ്, ബിനോയ് ടി. ബേബി, പോൾസൺ പാലക്കാട്ട്, കെ.പി.ബിനു, ലിജോ ജോർജ്, പോൾ പി. വർഗീസ് എന്നിവർ ആദരം ഏറ്റുവാങ്ങി.