കോലഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികളിൽ കൂടുതൽ ചെയ്യരുതെന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാകമ്മി​റ്റി നടത്തുന്ന പ്രചാരണജാഥയ്ക്ക് പുത്തൻകുരിശിൽ സ്വീകരണം നൽകി. 12ന് കാക്കനാട് കേന്ദ്രലേബർ കമ്മിഷണർ ഓഫീസിലേയ്ക്കുള്ള മാർച്ചിന്റെ പ്രചാരണാർത്ഥം എത്തിയ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി ബീനാ ബാബുരാജ്, ജാഥാ വൈസ് ക്യാപ്ടൻ ആർ.എം. രാമചന്ദ്രൻ, റഷീദ സലിം, എൻ.എസ്. സജീവൻ, എൻ.വി. കൃഷ്ണൻകുട്ടി, ഷിജി ശിവജി, എൻ.വി. വാസു, ഇ.സി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.