കോലഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം കോലഞ്ചേരി മേഖല സാംസ്‌കാരിക ശില്പശാല ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.വി. പീ​റ്റർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജി. സജീവ്, സി.ആർ. പ്രകാശൻ, ഡോ. കെ.ആർ. പ്രഭാകരൻ, സി.എം. നിഖിൽ, ഡോ. കെ.കെ. സുലേഖ, വി.കെ. പ്രസാദ്, ജോഷി ഡോൺ ബോസ്‌കോ തുടങ്ങിയവർ സംസാരിച്ചു. ശില്പി സുനിൽ തിരുവാണിയൂരിനെ ആദരിച്ചു. ഇതോടനുബന്ധിച്ച് നട‌ന്ന സാംസ്‌കാരിക സന്ധ്യയിൽ ഡോ. സുനിൽ പി. ഇളയിടം പ്രബന്ധം അവതരിപ്പിച്ചു.