
കൊച്ചി: ഇരുച്ചക്രവാഹനങ്ങൾക്കും സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ.പദ്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ഭാരവാഹികളായ മെക്കിൾ കടമാട്ട്, കെ.ജി.രാധാകൃഷ്ണൻ, സി.ചാണ്ടി, ഷാജൻ ആന്റണി, ഡോ. ജലജ ആചാര്യ, ജേക്കബ് ഫിലിപ്പ്, ടി.എൻ.പ്രതാപൻ, പി.ഡി.രാജീവ്, കെ.കെ.വാമലോചനൻ തുടങ്ങിയവർ സംസാരിച്ചു.