ss-s
ശ്രീനാരായണ സാംസ്കാരിക സമിതി ഏലൂർ ഫാക്ട് യൂണിറ്റ് നടത്തിയ കുടുംബ സംഗമത്തിൽ മാതാജി നിത്യ ചിന്മയി മുഖ്യപ്രഭാഷണം നടത്തുന്നു

കളമശേരി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും കുടുംബ കൂട്ടായ്മകളിൽ പങ്കുചേരാൻ മനസു കാണിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനുള്ള ദക്ഷിണയാണെന്ന് മാതാജി നിത്യചിന്മയി പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതി ഏലൂർ ഫാക്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. പ്രസിഡന്റ് ഡോ.എം.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവന് പുഷ്പാർച്ചന നടത്തി ദൈവദശകം പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബി. നവനീത്, കെ.എസ്.അദ്വൈത്, കെ.വി.അഭിജിത്, കെ.എസ്. ശ്രീഹരി, ഗൗതം ഹരി എന്നിവർക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. ജില്ലാ സെക്രട്ടറി സനൽ, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് മനോജ് ബാബു, എക്സിക്യുട്ടീവ് അംഗം കെ.എസ്.ബിജു കുമാർ എന്നിവർ സംസാരിച്ചു.