bala-saba
കറുകുറ്റി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള കറുകുറ്റി പഞ്ചായത്തിലെ ബാലസഭയിലെ കുട്ടികളുടെ ലഹരിവിരുദ്ധ മാരത്തൺ ഓട്ടം പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഫ്ലാഗ്ഓഫ് ചെയ്യുന്നു

അങ്കമാലി: കറുകുറ്റി പഞ്ചായത്ത് സി.ഡി എസിന്റെ നേതൃത്വത്തിലുള്ള ബാലസഭയിലെ കുട്ടികൾ ലഹരിവിരുദ്ധ മാരത്തൺ ഓട്ടം നടത്തി. പാലിശേരി ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഫ്ലാഗ്ഓഫ് ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശാന്ത അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ സിദ്ദിഖ് ലഹരിവിരുദ്ധ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിജോപോൾ, മേരി ആന്റണി, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, രനിത ഷാബു, കെ.പി. അയ്യപ്പൻ, ആൽബി വർഗീസ്, മുൻ പഞ്ചായത്ത് മെമ്പർമാരായ കെ.കെ. മുരളി, കെ.പി. അനീഷ്, കെ.കെ. ഗോപി, സുമ തിലകൻ, ടെസി പോൾ, പുഷ്പ ലാൽ, ഫിലിപ്പ് വാഴക്കാല, കെ.പി. അശോകൻ എന്നിവർ പ്രസംഗിച്ചു.