 
കൂത്താട്ടുകുളം: കാക്കൂർ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച മണ്ണത്തൂർ ശാഖാമന്ദിരോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നാളെ ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ശതാബ്ദി സ്മാരകമന്ദിരം തോമസ് ചാഴികാടൻ എം.പിയും എ.ടി.എം കൗണ്ടർ അനൂപ് ജേക്കബ് എം.എൽ.എയും എ.ടി.എം കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, ജില്ലാ പഞ്ചായത്ത് അംഗം ആശാ സനിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ പത്രസമ്മേളനത്തിൽപറഞ്ഞു.
ബാങ്ക് വൈസ് പ്രസിഡന്റ് സിനു എം.ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എം. ജോർജ്, വർഗീസ് മാണി, സി.സി. ശിവൻകുട്ടി, സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവരും പങ്കെടുത്തു.