muhammed-salim

കൊച്ചി: മുതിർന്ന പത്രപ്രവർത്തകനും എറണാകുളം പ്രസ് ക്ലബിന്റെ മുൻ സെക്രട്ടറിയും കായികസംഘാടകനുമായിരുന്ന കാക്കനാട് സാറ്റ്ലൈറ്റ് ടൗൺഷിപ്പ് സെവൻത് സ്ട്രീറ്റിൽ മുഹമ്മദ് സലിം (73) നിര്യാതനായി. സംസ്കാരം നടത്തി. കോട്ടയം ചുങ്കം ഇടാട്ടുതറയിൽ പരേതരായ കെ. അലിയാരുടെയും കെ. ഹലീമ ബീവിയുടെയും മകനാണ്. ഭാര്യ: റിട്ട. ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി.എ. പരിമള കുമാരി. മക്കൾ: തൻവീർ എം. സലിം (ഫ്ലേവറി, പാലാരിവട്ടം), തസ്‌വീർ എം. സലിം (ദുബായ്). ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാദ്ധ്യമോപദേശക സമിതി അംഗമായിരുന്നു. കേരള ഫുട്‌ബാൾ അസോസിയേഷൻ വക്താവ്, പത്രപ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.എഫ്.ഡബ്ല്യു.ജെ പ്രവർത്തക സമിതി അംഗം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെലക്‌സ്, വീക്ഷണം, മംഗളം, ജനയുഗം, മലയാള മണ്ണ് എന്നീ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയർ ജേർണലിസ്റ്റ്സ് ഫോറത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. മീഡിയ കൊച്ചിൻ എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.