അങ്കമാലി: മിനി സിവിൽസ്റ്റേഷന്റെ പ്രവർത്തനം പൂർണമായും പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ സിവിൽ സിവിൽ സ്റ്റേഷനുമുന്നിൽ ധർണനടത്തും.

14 കോടിയോളം രൂപചെലവഴിച്ചായിരുന്നു നിർമ്മാണം.വില്ലേജ്, രജിസ്ട്രേഷൻ, കൃഷി ഓഫീസുകളടക്കം ഏതാനും സ്ഥാപനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഏറെ തിരക്കേറിയതും പരിമിത സൗകര്യങ്ങളുമുള്ള ട്രഷറി ഓഫീസും ജി.എസ്.ടി ഓഫീസും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ലിഫ്റ്റ് സൗകര്യവുമില്ല.

ധർണ്ണ അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ് സംസാരിക്കും. സമാപന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും.