അങ്കമാലി: തുറവൂർ പഞ്ചായത്ത് മൂന്നാംവാർഡിലെ കൊമര പാടശേഖര സമിതിയുടെ വാർഷിക പൊതുയോഗം മെമ്പർ രജനി ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി. കാർത്തിക, സമിതി സെക്രട്ടറി എ.വി. ഷാജു, എൻ.ടി. ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജേക്കബ് പൈലി ജേക്കബ് (പ്രസിഡന്റ്), എ.വി. ഷാജു (വൈസ് പ്രസിഡന്റ്), എൻ.ടി. ബാബു (സെക്രട്ടറി), ടി.ഡി. ഡേവീസ് (ജോ.സെക്രട്ടറി), എൻ.എസ്. സുരേഷ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.