തൃപ്പൂണിത്തുറ: 2435-ാം നമ്പർ ഏരൂർ സൗത്ത് ശാഖയുടെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ ഭാരവാഹികളായി എസ്. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), എം.ആർ.സത്യൻ (വൈസ് പ്രസിഡന്റ്), കെ.കെ.പ്രസാദ് (സെക്രട്ടറി), യു.എസ്.ശ്രീജിത്ത് (യൂണിയൻ കമ്മറ്റി അംഗം) എന്നിവരെയും ഒമ്പതംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ശാഖയിലെ മുതിർന്നവരായ 25 പേരേയും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പി.ഡി.സൈഗാൾ, എം.ജി. സർവകലാശാലയിൽ നിന്ന് ബി.എഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അമൃത പ്രേംകുമാർ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ കുമാരി പാർവ്വതി സുനിൽ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ എസ്.ഗയ, എം.ആർ.സൗപർണിക, അനഘ എം.അനിൽ, എം.ബി.അഖില, സജയ് പി.ജയൻ, ആദിത്യ ടി.അനീഷ് എന്നിവരെയും എം.ഡി. അഭിലാഷും ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ.സന്തോഷും ചേർന്ന് ആദരിച്ചു. യോഗത്തിൽ ഏരൂർ ശ്രീധർമ്മ കല്പദ്രുമയോഗം പ്രസിഡന്റ് കെ.ആർ.ജോഷി, ശാഖാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.കെ.പ്രസാദ്, വൈസ് പ്രസിഡന്റ് യു.എസ്.ശ്രീജിത്ത്, യൂണിയൻ കമ്മറ്റി അംഗം എം.ആർ.സത്യൻ, വനിതാ സംഘം പ്രസിഡന്റ് സുജ സന്തോഷ്, വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.