1

തോപ്പുംപടി: വേണ്ടത്ര വീതിയില്ലാത്ത റോഡുകൾ,​ അതിലൂടെ ചീറിപ്പായുന്ന ബസുകൾ. ജനത്തിന് നടക്കാൻ ഫുട്പാത്തുമില്ല. കച്ചവടസാധാനങ്ങൾ റോഡിൽപ്പോലും നിരത്തി വില്പന. അപകടങ്ങളും തുടർക്കഥ. എന്നിട്ടും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനും അടിസ്ഥാനസൗകര്യം ഒരുക്കാനും അധികൃതർക്ക് കഴിയുന്നില്ല.

കഴിഞ്ഞദിവസം തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപം ഒരുജീവൻ പൊലിഞ്ഞത് റോഡുകളുടെ ഈ അവസ്ഥകൊണ്ട് മാത്രം. അമിതവേഗത്തിൽ വന്ന സ്വകാര്യബസ് ഇടിച്ചാണ് ഇടക്കൊച്ചി സ്വദേശി ലോറൻസ് മരണപ്പെട്ടത്. ഈ ഭാഗത്ത് മൂന്നും നാലും നിലകളുള്ള ബിൽഡിംഗ് റോഡരികിൽ പണിതുയർത്തിയിട്ടുണ്ട്. ഒന്നിനും വാഹന പാർക്കിംഗ് സൗകര്യമില്ല.

കച്ചവടോത്പന്നങ്ങൾ റോഡിലും നിരത്തിയിട്ടിട്ടുള്ളതിനാഷ കാൽനട യാത്രക്കാർക്ക് പോലും സുരക്ഷിതമായി സഞ്ചാരിക്കാനാവുന്നില്ല. റോഡ് വീതി കൂട്ടി ഫുട്പാത്ത് നിർമ്മിച്ചാൽ ഈ ഭാഗത്തെ അപകടങ്ങൾ കുറയും. പ്യാരി ജംഗ്ഷനിലും പെരുമ്പടപ്പ് റോഡിലും റോഡിലും ഇതേസ്ഥിതിയാണ്. നിരവധി സ്കൂളുകളും ആരാധനാലയങ്ങളുമുള്ളതാണ് പെരുമ്പടപ്പ് റോഡ്.