കൂത്താട്ടുകുളം: പാലക്കുഴ സർവീസ് സഹകരണ ബാങ്ക് വജ്രജൂബിലി ആഘോഷവും നവീകരിച്ച ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12ന് ബാങ്ക് ഓഡിറ്റോറിയത്തിൽവെച്ച് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.ബാങ്ക് പ്രസിഡണ്ട് ജോസ് കുര്യാക്കോസ് അദ്ധ്യക്ഷനാകും.
മെയിൻബ്രാഞ്ച്, മാറിക, നോർത്ത് പാലക്കുഴ എന്നിവിടങ്ങളിലെ ലോക്കർ ഉദ്ഘാടനം അഡ്വ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. ചികിത്സാസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബൂട്ട് വിതരണം പാമ്പാക്കുട ബ്ലോക്ക് പ്രസിഡന്റ് ആലിസ് ഷാജുവും ആദ്യകാല അംഗങ്ങളെ ആദരിക്കൽ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയയും നിർവഹിക്കും. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത ബാങ്ക് മുൻ പ്രസിഡന്റുമാരെ ആദരിക്കും.
മികച്ചവിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബിജുവും മികച്ച കർഷകരെ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മറും ആദരിക്കും. അനിൽ ചെറിയാൻ, സണ്ണി കുര്യാക്കോസ്, ടോമി വള്ളമറ്റം, മാത്യു ആന്റണി, കെ.എ. തോമസ്, ഷാജു ജേക്കബ്, സെക്രട്ടറി ബാബു ജോൺ തുടങ്ങിയവർ സംസാരിക്കും.
ബാങ്ക് പ്രസിഡന്റ് ജോസ് കുര്യാക്കോസ്, ഭരണസമിതി അംഗങ്ങളായ ഷാജു ജേക്കബ്, പി.എൻ.സജീവൻ, ടി.എൻ. സുനിൽ, സോയൂസ് ജേക്കബ്, സെക്രട്ടറി ബാബു ജോൺ എന്നിവർ പരിപാടികൾ വിശദീകരിച്ചു.