poet

കൊച്ചി: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 112-ാം ജന്മദിനാഘോഷം ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഇടപ്പള്ളിയിൽ നടക്കും. രാവിലെ 9ന് കവിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, വൈകിട്ട് 5ന് പള്ളിപ്പാട്ട് ഗോപി മാരാരുടെ പഞ്ചവാദ്യം, 6 മുതൽ തേവര എസ്.എച്ച്. കോളേജ് അസി.പ്രൊഫസർ സി. തെരേസ ആലഞ്ചേരി, ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.കെ.ശിവദാസൻ, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. പ്രബന്ധമത്സര വിജയി പി.കെ.ആര്യയ്ക്ക് പുരസ്കാരം നൽകും. ചങ്ങമ്പുഴ സ്മാരക കലാവേദിയുടെ 31ാം വാർഷികവും കലാപരിപാടികളും ഇന്നലെ നടന്നു.