മൂവാറ്റുപുഴ: എൻ.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയൻ കമ്മിറ്റിയേയും ഭാരവാഹികളേയും തിരഞ്ഞെടുത്തു. അസി. രജിസ്ട്രാർ ബി. ഉണ്ണിക്കൃഷ്ണൻ നേതൃത്വം നൽകി.
ആർ.ശ്യാംദാസ് ( പ്രസിഡന്റ് ), കെ.കെ.ദിലീപ്കുമാർ ( വൈസ് പ്രസിഡന്റ് ), ഡി. ഹരിദാസ് (യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ആർ.ശ്യാംദാസ് (എൻ.എസ്.എസ് ഇലക്ട്രൽ റോൾ അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായി കെ.ബി.വിജയകുമാർ, എൻ.സുധീഷ്, കെ.എൻ.രാമൻനായർ, എൻ.പി.ജയൻ, നാരായണ മേനോൻ, രാജശേഖരൻ തമ്പി, വി.എൻ.സുരേഷ്‌കുമാർ, എം.കെ. രവീന്ദ്രൻ, കെ.എസ്. ലതീഷ് , പി.യു.ഗോപാലകൃഷ്ണൻ, ഇ.ജി.രാമചന്ദ്രൻ, പി.ജി. സുരേന്ദ്രൻ, ഗോപിനാഥൻ നായർ എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി എം.പി.പ്രഭാകരൻ നായർ, എം.കെ.ശശികുമാർ, പി.പി.സുരേഷ് കുമാർ, സി.കെ.ശിവദാസ് എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രനും കരയോഗം ഭാരവാഹികളും പങ്കെടുത്തു.