abidha
സംസ്ഥാനത്തെ മികച്ച ബ്ളോക്ക് പഞ്ചായത്ത് അംഗത്തിനുള്ള രാംവിലാസ് പാസ്വാൻ പുരസ്‌കാരം വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെരീഫ് മന്ത്രി ആന്റണി രാജുവിൽനിന്ന് ഏറ്റുവാങ്ങുന്നു

ആലുവ: സംസ്ഥാനത്തെ മികച്ച ബ്ളോക്ക് പഞ്ചായത്ത് അംഗത്തിനുള്ള രാംവിലാസ് പാസ്വാൻ പുരസ്‌കാരത്തിന് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് ഗാന്ധിനഗർ ഡിവിഷനിൽ നിന്നുള്ള ആബിദ ഷെരീഫിനെ തിരഞ്ഞെടുത്തു. മന്ത്രി ആന്റണി രാജുവിൽനിന്ന് ആബിദ ഷെരീഫ് അവാർഡ് ഏറ്റുവാങ്ങി. മുസ്ലീംലീഗ് അംഗമായ ആബിദ ഷെരീഫ് നേരത്തെ രണ്ടുവട്ടം എടത്തല ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.

മോൻസ് ജോസഫ് എം.എൽ.എ, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ, ബി.ജെ.പി നേതാവ് എസ്. സുരേഷ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.