ആലുവ: എടയപ്പുറം ഖാജാ മുഈനുദ്ദീൻ ചിസ്തിത്തിയ മദ്രസയിൽ നബിദിനം ആഘോഷിച്ചു. ചീഫ് ഇമാം അഷ്റഫ് ഹുദവി ഉദ്ഘാടനം നിർവഹിച്ചു. മദ്രസ കൺവീനർ കെ.എം. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി പതാക ഉയർത്തി. മദ്രസ കോ ഓഡിനേറ്റർ ടി.എ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എ. നസീർ, ട്രഷറർ കെ.എം. നാസർ എന്നിവർ സംസാരിച്ചു. മദ്രസ സദർ അനസ് വാഫി സ്വാഗതവും അലി റഹ്മാനി നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ ദഫ് മുട്ടും ഘോഷയാത്രയും നടത്തി. പാലപ്രശേരി ഇർഷാദുൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും ബുസ്താനുൽ ഉലൂം മദ്രസയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.