തൃക്കാക്കര: കാക്കനാട് വ്യവസായ മേഖല(സെസ്)യിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന് സെസ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)​ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം സി.കെ.മണിശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം. എം നാസർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.അരുൺകുമാർ,​ ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ നേതാക്കളായ സതിമോൾ രവി, സി.ആർ. പ്രദീപ്കുമാർ,കെ.എ.അഭിലാഷ് എന്നിവർ സംബന്ധിച്ചു.


പുതിയ ഭാരവാഹികൾ: സി.ക.പരീത് (പ്രസിഡന്റ്). എം.എം.നാസർ, പി.എ.സുരേഷ് കുമാർ, പി.ജെ.ദീപനാ,​ ജിജി തോമസ് (വൈസ് പ്രസിഡന്റുമാർ),​ അഡ്വ.കെ.എസ്.അരുൺകുമാർ ( ജനറൽ സെക്രട്ടറി),​ സി.ആർ.പ്രദീപ്കുമാർ, സതിമോൾ രവി, കെ.ജി.ഷാജു, ടി.പി.ശ്രീകുമാർ (ജോ.സെക്രട്ടറി) സി.ബിജുമോൻ (ട്രഷറർ). 51 അംഗ ജനറൽ കൗൺസിലും സെൻട്രൽ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.