കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ന് കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾ വാട്ടർ മെട്രോയിൽ യാത്രചെയ്യും. അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ, മീണ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി മെട്രോയുടെ സഹകരണത്തോടെയാണ് യാത്ര.
രാവിലെ 11ന് വൈറ്റില മൊബൈലിറ്റി ഹബ് വാട്ടർമെട്രോ ജെട്ടിയിൽ നിന്നാരംഭിച്ച് കാക്കനാടുപോയി തിരികെ വൈറ്റിലയിൽ എത്തുന്ന രീതിയിലാണ് യാത്ര.