തോപ്പുംപടി: സ്വകാര്യ ബസുകളുടെ അമിത വേഗത്തെ തുടർന്ന് അപകടം പതിവാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് ബോധവത്കരണവുമായി മഹാത്മാ സാംസ്കാരിക വേദി. ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ ഹെൽമെറ്റ് ധരിച്ചെത്തി സ്വകാര്യ ബസുകളിൽ കയറി ജീവനക്കാർക്ക് ലഘുലേഖ വിതരണം ചെയ്യുകയും ജീവന്റെ വില സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. മഹാത്മാ ചെയർമാൻ ഷമീർ വളവത്ത്, സുജിത് മോഹൻ, മുജിബ് കൊച്ചാങ്ങാടി, സനിൽ ഈസ, റിയാസ് ഷെരിഫ്, ആർ.ബഷീർ, കെ.ബി.ജബ്ബാർ, ഇ.എ.ഹാരിസ്, അസിസ് ഇസ്ഹാഖ് സേട്ട് എന്നിവർ സംസാരിച്ചു.