nabidinam
മൂവാറ്റുപുഴ രണ്ടാർ കരയിൽ നടത്തിയ നബിദിനറാലി

മൂവാറ്റുപുഴ: വിവിധ മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. മസ്ജിദുകളും മദ്രസകളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും വർണാഭമായ നബിദിന ഘോഷയാത്രകളും സംഘടിപ്പിച്ചു. മദ്രസ ദഫ് സംഘവും റാലികളിൽ അണിനിരന്നു.തുടർന്ന് മദ്രസകളിൽ മൗലൂദ് പാരായണവും അന്നദാനവും മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും നടന്നു. മഹല്ല് ഇമാമുമാർ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.