kana
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു. കെ.കെ. മാധവൻ, എം.ഡി അഭിലാഷ്, ടി.കെ. പദ്മനാഭൻ, ഭാമ പദ്മനാഭൻ എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. സമാപന സമ്മേളനത്തിൽ യൂണിയൻ കൺവിനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനവും കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. കൗൺസിലർ ടി.എൻ. വിജയകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഭാമപത്മനാഭൻ, പി.വി. ശിവദാസൻ എന്നിവർ പങ്കെടുത്തു. വിവാഹ പൂർവ കൗൺസലിംഗ് കോ ഓർഡിനേറ്റർ കെ.കെ.മാധവൻ സ്വാഗതവും യൂണിയൻ കൗൺസിലർ ടി.കെ പത്മനാഭൻ നന്ദിയും പറഞ്ഞു.

പായിപ്ര ദമനൻ, ഡോ.ബിനോയ്, അഡ്വ.വിൻസന്റ് ജോസഫ്, ദർശന, ബിന്ദു വിനോദ് എന്നിവർ ക്ലാസുകൾ നയിച്ചു.