1

മട്ടാഞ്ചേരി: ലഹരി മരുന്ന് വിൽപന ശൃംഖലയിലെ സുപ്രധാന കണ്ണികളായ രണ്ട് യുവാക്കൾ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. ഇടക്കൊച്ചി വലിയകുളം റോഡിൽ ജോസഫ് പ്രിൻസ് അമരേഷ് (25), ആലുവ അയ്യമ്പുഴ സോണി ടോമി (25) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമ്മിഷണർ വി.ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശി ശ്രീനീഷ് അറസ്റ്റിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തുടരന്വേഷണത്തിലാണ് രണ്ടു പേർ കൂടി പിടിയിലായത്. ജോസഫ് പ്രിൻസ് അമരേഷാണ് ശ്രീനീഷിന് ലഹരി എത്തിച്ച് നൽകിയിരുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സോണി ടോമിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്.