തൃക്കാക്കര: കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ.അൻവർ,​ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ. എം.എ.അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഷാനിൽ (പ്രസിഡന്റ്), എ.എൻ.സിജിമോൾ, എൻ.ബി.മനോജ് (വൈ.പ്രസിഡന്റുമാർ), കെ.എ.അൻവർ (സെക്രട്ടറി), പി.പി.സുനിൽ, ഡി.പി.ദിപിൻ (ജോ. സെക്രട്ടറിമാർ ), കെ.വി.വിജു. (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ എന്നിവർ പങ്കെടുത്തു.