അങ്കമാലി: അങ്കമാലി കോതകുളങ്ങര സായി സദനിൽ ലീലാമ്മ മേനോന്റെ വീട് കുത്തിതുറന്ന് 15 പവന്റെ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളും കവർച്ച ചെയ്തു. ലീലാമ്മ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ വ്യാഴാഴ്ച ഇവർ കായംകുളത്തിനു പോയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അങ്കമാലി പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി.