പറവൂർ: അസംഘടിത തൊഴിലാളികളും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ നാളെ (ചൊവ്വ) വൈകിട്ട് മൂന്നിന് പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല രജിസ്ട്രാർ കെ. മനോജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ബി. സ്യമന്തഭദ്രൻ, ടി.ആർ. ബോസ് എന്നിവർ സംസാരിക്കും.