 
പള്ളുരുത്തി: പള്ളുരുത്തിയിൽ വഴിയിൽനിന്ന് കിട്ടിയ 1.34 ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമസ്ഥനെ തിരഞ്ഞ് കണ്ടുപിടിച്ച് തിരിച്ചു നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ഷാരോൺ പീറ്ററിന് കോൺഗ്രസ് പ്രവർത്തകരുടെ ആദരം. കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി പൊലീസുകാരനെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീബ ഡുറോം, അഭിലാഷ് തോപ്പിൽ, ഡി.സി.സി സെക്രട്ടറിമാരായ ആർ. ത്യാഗരാജൻ, തമ്പി സുബ്രഹ്മണ്യം, എം പി.ശിവദത്തൻ, ജോൺ പഴേരി, മണ്ഡലം പ്രസിഡന്റുമാരായ പി.പി.ജേക്കബ്, പി.ജെ.പ്രദീപ്, എ.ജെ. ജെയിംസ്,ഇ. എ.ആമീൻ എന്നിവർ സംസാരിച്ചു.