കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേരാനല്ലൂർ ചിറ്റൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് എം.സി. പോൾസൺ, സുബൈദ നാസർ, അബ്ദുൾ. അസീസ് മൂലയിൽ, കെ.എസ്.നിഷാദ്, പി.ജി.ജോസഫ്, സമ അനൂപ്, ഹസീന, ഗിൽഡ എന്നിവർ സംസാരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ധീര സൈനികരെയും കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചുമട്ടുതൊഴിലാളികളെയും ആദരിച്ചു.