വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭവക ഗൗരീശ്വര ക്ഷേത്രത്തിലെ അടുത്ത പൂരത്തിന് മുന്നോടിയായി വടക്കേചേരുവാരം വാർഷിക പൊതുയോഗം നടത്തി. സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി പി.ജി. ഷൈൻ, ട്രഷറർ ബെൻസീർ കെ. രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഒ.സി. സൈജു (പ്രസിഡന്റ്), വി.വി. ബാബു (വൈസ് പ്രസിഡന്റ്), എം.പി. സുധീർ (സെക്രട്ടറി), പ്രദീപ് ശോണ (ജോ. സെക്രട്ടറി), വി.പി. ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.