 
തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ കളിസ്ഥലം സ്വകാര്യ ഹെലികോപ്ടർ സർവീസിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് മൈതാന സംരക്ഷണ സമിതി പ്രവർത്തകർ രംഗത്തെത്തി. ഇന്നലെ സ്വകാര്യ ഹെലികോപ്ടർ സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അജിത തങ്കപ്പന് യുവകായിക താരങ്ങളായ ശ്യാംജിത്ത്, ശരത്ത്, സിദ്ദിഖ് എന്നിവരുടെ പ്രതിഷേധം നേരിടേണ്ടിവന്നു. മൈതാന സംരക്ഷണ സെക്രട്ടറി ബിനു, അശോകൻ, നജീബ്,അൻവർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരായ ഉണ്ണി കാക്കനാട് , ഷാജി വാഴക്കാല എന്നിവർക്ക് നേരെയുള്ള കായികതാരങ്ങളുടെ പ്രതിഷേധം വാക്ക് തർക്കത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. ഹെലികോപ്ടർ സർവീസ് ആരംഭിച്ചത്. ചടങ്ങിൽ നിന്ന് നഗരസഭ വൈസ് ചെയർമാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഭരണ, പ്രതിപക്ഷ കൗൺസിലർമാരും വിട്ടുനിന്നു.