ആലുവ: ആലുവ ശ്രീനാരായണ ക്ളബ് എടയപ്പുറം ശാഖ രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.കെ.ജയൻ (പ്രസിഡന്റ്), എൻ.ഐ.വിജയൻ (വൈസ് പ്രസിഡന്റ്), സി.എസ്.സജീവൻ (സെക്രട്ടറി), പത്മിനി സുശീലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.