
പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ യോഗം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ലഹരിവിരുദ്ധ കമ്മിറ്റി കൺവീനറായി ടി.പി. ശശിധരനെ തിരഞ്ഞെടുത്തു. സോജൻ സംസാരിച്ചു.