ആലുവ: മുപ്പത്തടം ദേവി വിലാസം എൻ.എസ്.എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ജിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി രാജഗോപാൽ, എസ്. കലാധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. താരാനാഥ് (പ്രസിഡന്റ്), വി.പി.സുരേന്ദ്രൻ (സെക്രട്ടറി), കെ.എൻ. രാജീവ് (ട്രഷറർ), കെ.ബി.മുരളീധരൻ (വൈസ് പ്രസിഡന്റ്), പി.എ. ഭാസ്‌കരൻ നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.