t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തറ കഥകളികേന്ദ്രത്തിന്റെ 50 വർഷത്തെ സംഭാവന ശ്ലാഘനീയമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കഥകളികേന്ദ്രത്തിന്റെ സുവർണ ജൂബിലിയുടെ സമാപനദിവസം നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ. ബാബു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പുരസ്കാര ജേതാക്കളായ കലാമണ്ഡലം അരുൺ വാര്യർ, ആർ.എൽ.വി. ദാമോദരൻ നമ്പൂതിരി, കലാനിലയം രാഘവൻ, കുമാരി കെ.വി. വിസ്മയ എന്നിവർക്ക് കെ. ബാബു അവാർഡുകൾ സമ്മാനിച്ചു. കഥകളികേന്ദ്രം പ്രസിഡന്റ് ദാമോദരൻ നമ്പൂതിരി,​ വൈസ് പ്രസിഡന്റ് ഡോ.സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.