കളമശേരി: കുസാറ്റിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കളമശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുസാറ്റിന് മുമ്പിൽ ശ്രദ്ധ ണിക്കൽ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. നജീബ് അദ്ധ്യക്ഷത വഹിച്ചു.
കെ. പി. സി. സി സെക്രട്ടറി അബ്ദുൾ മുത്തലിബ്, മെമ്പർ ജമാൽ മണക്കടൻ. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, മണ്ഡലം പ്രസിഡന്റ് ജലീൽ പാമങ്ങാടൻ, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, മധു പുറക്കാട്, ചെയർപേഴ്സൺ സീമ കണ്ണൻ, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, അലി തയ്യത്ത്, എം.എ വഹാബ് , അൻവർ കരീം എന്നിവർ സംസാരിച്ചു.