
കൊച്ചി: കുമ്പളങ്ങി തെക്ക് ചാണിയിൽ സി.കെ. ഹരിഹരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി തെക്ക് ശാഖയുടെയും കുമ്പളങ്ങി ശ്രീനാരായണ ധർമ്മപ്രബോധിനി സഭയുടെയും മുൻ സെക്രട്ടറിയാണ്. ഭാര്യ: പത്മിനി. മക്കൾ: എച്ച്. മണിലാൽ (ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊച്ചി), സി.എച്ച്. അനിൽകുമാർ (വൈസ് പ്രസിഡന്റ് , എൽ ആൻഡ് ടി, ചെന്നൈ), സി.എച്ച്. കിഷോർ കുമാർ (ഡോക്യുമെന്റ് റൈറ്റർ, ചേർത്തല). മരുമക്കൾ: അനിത, ജീജി, ഉമയമ്മ.