ptz
ലഹരിക്കെതിരെ നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ലഹരിക്കെതിരെ സൈക്കിൾ റാലിയും സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് ജനപ്രതിനിധികളും അമ്പലമേട് ജനമൈത്രി പൊലീസും റെസിഡന്റ്‌സ് അസോസിയേഷനുകളും സംയുക്തമായി നടത്തിയ പരിപാട‌ി അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ ജൂബിൾ ജോർജ്, ടി.ആർ.വിശ്വപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എസ്. നവാസ്, ശ്രീരേഖ അജിത്, പഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, ഷാനിഫ ബാബു, സുബി മോൾ, ബെന്നി പുത്തൻവീടൻ, വി.എസ്.ബാബു, വിഷ്ണു വിജയൻ, ഇ.എ. നിഷാദ്, കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, അമ്പലമേട് പ്രിൻസിപ്പൽ എസ്.ഐ പി.പി.റെജി, എസ്.ഐ വി.എ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.