കോലഞ്ചേരി: വടക്കേ മഴുവന്നൂർ ബ്ലാന്തേവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം 17 മുതൽ 24 വരെ നടക്കും. 17ന് വൈകിട്ട് 7ന് ക്ഷേത്രം മേൽശാന്തി അനൂപ് നമ്പൂതിരി യജ്ഞദീപം തെളിക്കും. പുല്ലയിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തും. ദിവസവും രാവിലെ 6.30 മുതൽ വിഷ്ണുസഹസ്ര നാമപാരായണം, ദീപാരാധന, സമൂഹ പ്രാർത്ഥന, ധ്യാനശ്ലോകങ്ങൾ, പ്രഭാഷണം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.