mental

കൊച്ചി: സഹൃദയയുടെ സ്പർശൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യദിനം ആചരിച്ചു. സമ്മേളനം ഉമ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൽ അദ്ധ്യക്ഷനായി.

സൈക്കോളജിസ്റ്റ് മഞ്ജുഷ ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ സക്കീർ തമ്മനം, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, നൈവേദ്യ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ സിസ്റ്റർ ഡോ.ആൻ ജോ, പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, സ്പർശൻ കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ ജെയ്‌സി ജോൺ, സെലിൻ പോൾ എന്നിവർ സംസാരിച്ചു.