കോലഞ്ചേരി: കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 58-ാം ജന്മദിന സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. ഷാജി പീച്ചക്കര, വി.കിരൺകുമാർ, രഞ്ജിത് രത്‌നാകരൻ, ജിജി പുളിക്കൻ, നോബി സ്‌കറിയ, ജീവൻ ജേക്കബ്, പി.എം.ഉതുപ്പ്, പ്രശാന്ത് നവധാര, കെ.പി.ഷിജോ തുടങ്ങിയവർ സംസാരിച്ചു.